ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ സജീവമാണ്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയക്കുകയും ചെയ്തു. കൊളീജിയത്തിന്‍റെ പ്രവര്‍ത്തനം സുതാര്യമാക്കാനും, നിയമനങ്ങള്‍ക്ക് പൊതു ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തുന്നത് എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. പക്ഷേ മറ്റെന്തെങ്കിലും ഗൂഢോദ്ദേശ്യം ഈ നിലപാടിന് പിന്നിലുണ്ടോ? കൊളീജിയത്തെ അട്ടിമറിക്കാനാണോ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം?