മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2022 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി.  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍,  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരാണ് പട്ടികയിലിടംനേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. 

പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിപട്ടികയിലിടം നേടിയത്. എല്‍ഡിഎഫിന്റെ കണ്‍വീനര്‍ കേസരയിലെത്തിയും വിമാനയാത്രയ്ക്കിടയില്‍ പ്രതിഷേധിച്ചവരെ നേരിട്ടും വാര്‍ത്തകള്‍ സൃഷ്ടിച്ച ഇ.പി.ജയരാജന്‍ ന്യൂസ്മേക്കര്‍ ഫൈനല്‍ റൗണ്ടിലേക്ക്. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍നിന്ന് രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി മലയാളത്തിന് അഭിമാനമായ നഞ്ചിയമ്മ. അവഗണനയിലും തളരാതെ പോരാടി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ചും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ ശശി തരൂര്‍. 

ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ അന്തിമപട്ടികയിലെ ഈ നാലുപേരില്‍നിന്ന് ഏറ്റവുമധികം പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2022 സംഘടിപ്പിക്കുന്നത്.

 

 

Manoramanews Newsmaker 2022 final list