vellapalli
വൈരുദ്ധ്യങ്ങൾ പള്ളികൊള്ളുന്ന ഇടമാണ് വെള്ളാപ്പള്ളി. എന്നാൽ എല്ലാറ്റിനും മീതെ തന്നെ സ്ഥാപിക്കാനുള്ള വാക് വൈഭവവമുണ്ട് വെള്ളാപ്പളിക്ക്. വിമർശനമായാലും വിവാദമായാലും ആസ്വദിക്കും. ശത്രുക്കൾക്ക് നേരെയാണെങ്കിൽ പരിഹാസത്തിന്റെ കൂരമ്പുകളുണ്ട്. വെള്ളാപ്പള്ളിയെ എന്താണ് ഇത്രയും കാലം വഴിനടത്തിയത്. ശീലിച്ചാൽ തീയിലും നടക്കാമെന്ന് ഗുരുവചനമോ? 84 വയസ് തികയുന്ന വെള്ളാപ്പള്ളി നടേശന്റെ ജീവിതത്തിലേക്ക് ഒരു പിൻനടത്തം.