koodathai
ജോളി ടീച്ചര്‍ എന്ന് ഇന്നലെവരെ അറിഞ്ഞ ജോളി ജോസഫിനെ കൂടത്തായി എന്ന നാട്, താമരശേരി എന്ന പരിസരങ്ങള്‍ ഇതാദ്യമായി വേറൊരു രൂപത്തില്‍, വേറൊരു വിശേഷണത്തില്‍ കണ്ടു. മുഖപടമെല്ലാം അഴിഞ്ഞുവീണ് ആരായിരുന്നു ജോളിയെന്ന് ഇതാദ്യമായി അവര്‍ കണ്ടു. അതിന്റെ ഞെട്ടലാകാം ഈ കണ്ടപോലുള്ള കൂവലുകള്‍ക്ക് അവരെ പ്രേരിപ്പിച്ചത്. കനത്ത പൊലീസ് കാവലില്‍ പൊന്നാമറ്റം വീട്ടില്‍, പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍, അങ്ങനെ വേണ്ടിടത്തൊക്കെ എത്തിച്ച് തെളിവെടുത്തു. കസ്റ്റഡിയിലെ ആദ്യദിനം പൂര്‍ത്തിയാകുമ്പോള്‍ ജോളിക്കെതിരായ എത്ര കുരുക്ക് മുറുക്കാനാകുന്നുണ്ടാകും പൊലീസിന്? കൂടത്തായ് കൂട്ടമരണക്കേസിൽ ഇന്നത്തെ സംഭവവികാസങ്ങള്‍....