ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ പൊലിഞ്ഞുപോയ മല്‍സ്യത്തൊഴിലാളികളെ അനുസ്മരിച്ച് തലസ്ഥാനത്തെ തീരപ്രദേശങ്ങള്‍. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും കടപ്പുറത്ത് അനുസ്മരണ സമ്മേളനങ്ങളുമായാണ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം ആചരിച്ചത്. 143 ജീവനുകളാണ് കേരളത്തിന്റെ തീരദേശത്തുനിന്ന് ഓഖി കവര്‍ന്നെടുത്തത്.