റോഡ് ഷോയില്‍ പ്രതി മേയറോ ഡ്രൈവറോ?

വാഹനവുമായി റോഡിലേക്കിറങ്ങിയാല്‍ അപകടമൊന്നുമില്ലാതെ വീട്ടിലെത്തണേ എന്ന് പ്രാര്‍ഥിക്കുന്നവരാണ് ഭൂരിഭാഗം പേരും. കെ.എസ്.ആര്‍.ടി.സികളുടെ അമിതവേഗതയും അപകടയാത്രയും നമ്മുടെയൊക്കെ പേടി സ്വപ്നമാണ്. ഇത് പലപ്പോഴും വാര്‍ത്തകളാകുകയും പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. 

ഇപ്പോഴിതാ മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുള്ള വാക്കേറ്റം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. ഡ്രൈവര്‍  അശ്ലീല ആംഗ്യം കാട്ടിയെന്ന് മേയര്‍ ആരോപിക്കുമ്പോള്‍ മേയറുടെയും എം.എല്‍.എയുടെയും അധികാരത്തിന്‍റെ ഹുങ്ക് എന്നാണ് ഡ്രൈവറുടെ ഭാഗം. അന്ന് എന്താണ് നടന്നതെന്ന് പരിശോധിക്കാം.