മുന്നേറ്റങ്ങളും ആകുലതകളും കണ്ടകാലം; മോദി പ്രഭാവത്തിലെ ഇന്ത്യാകാലം

ഭരണവിരുദ്ധവികാരം വളമിട്ട് വിളയിച്ചാണ് രണ്ടാം മന്‍മോഹന്‍ സര്‍ക്കാര്‍ 2014 ല്‍ കാലാവധി പൂര്‍ത്തിയാക്കിയത്.  ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നുവന്ന അഴിമതികളുടെ പരമ്പരകളും സാമ്പത്തിക പരിഷ്കരണം ജനങ്ങളിലുണ്ടാക്കിയ ആഘാതവും അത്ര വലുതായിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തുടര്‍ച്ച യു.പി.എ പ്രതീക്ഷിച്ചതുമില്ല. മറുവശത്ത് എന്‍.ഡി.എയാവട്ടെ, അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നിട്ടും ഒതുങ്ങിയിരുന്നില്ല. അവര്‍ ഒരു തലമുറമാറ്റത്തിന് കളമൊരുക്കുകയായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദി.... ഗുജറാത്ത് മുഖ്യമന്ത്രി. 2014 ല്‍ എന്‍.ഡി.എ പോര്‍മുഖം തുറന്നത് മോദിയുടെ മുഖം ഉയര്‍ത്തിക്കാട്ടിയായിരുന്നു. അഡ്വാനിയെയും വാജ്‌പേയിയെയും പിന്‍നിരയിലേക്ക് ഒതുക്കിനിര്‍ത്തിയായിരുന്നു ഇത്. 2013 മുതല്‍ ബി.ജെ.പി മോദിയെ മുന്നില്‍നിര്‍ത്തി പ്രചാരണം തുടങ്ങി. മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ പരമാവധി എതിര്‍പ്പുയര്‍ത്തി അഡ്വാനി. പക്ഷെ ആരും വകവച്ചില്ല. പാര്‍ട്ടിക്കുള്ളില്‍ മാത്രമായിരുന്നില്ല, എന്‍.ഡി.എയിലും മോദി വിരുദ്ധവികാരം ആളിക്കത്തി. നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍.ഡി.എവിട്ടു. ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണ മോദിയെ തുണച്ചു. ഗുജറാത്ത് കലാപകാലത്തെ വംശഹത്യയുടെ പേരില്‍ കടുത്ത രാജ്യമാകെ നിലനിന്ന മോദി വിരുദ്ധ പ്രതിച്ഛായയെ കോടതിവിധികൊണ്ടും ഗുജറാത്തിലെ വികസനക്കുതിപ്പ് കാട്ടിയുമാണ് ബി.ജെ.പി മറികടന്നത്. വി‍ഡിയോ  കാണാം.

Special programme on India