നടുക്കം രാജീവ് ഗാന്ധി വധം; അഗ്നിപരീക്ഷകള്‍ താണ്ടിയ വാജ്പേയി

India-That-is-Bharath-HD-New
SHARE

ജനതാദളിലെ ഭിന്നതകള്‍ ഒരു പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് വി.പി.സിങ്ങിന് രാജിവയ്ക്കേണ്ടിവന്നത്. പാര്‍ട്ടി  നെടുകെ പിളര്‍ന്നു. 51 എം.പിമാര്‍ ചന്ദ്രശേഖറിനൊപ്പം നിന്നു. ഉടനെ ഒരു തിരഞ്ഞെടുപ്പിന് താല്‍പര്യമില്ലാതിരുന്ന കോണ്‍ഗ്രസ് ചന്ദ്രശേഖറിനെ പുറത്തുനിന്ന് പിന്തുണച്ചു.  പക്ഷെ നാല്‍പത് ദിവസമേ ആ സര്‍ക്കാര്‍ നിലനിന്നുള്ളൂ.  ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത് നാടകീയമായിട്ടായിരുന്നു. രാജീവ്ഗാന്ധിയുടെ വസതിക്ക് സമീപം രഹസ്യപ്പോലീസിനെ കണ്ടുവെന്ന ഒറ്റക്കാരണമായിരുന്നു ആ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചത്. അതോടെ കേവലം പതിനാറ് മാസത്തിന് ശേഷം രാജ്യം മറ്റൊരു തിര‍ഞ്ഞെടുപ്പിന് ഒരുങ്ങി. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അയോധ്യയിലെ രാമക്ഷേത്രവുമായിരുന്നു 1991 ലെ തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങള്‍. മതേതരത്വ സംരക്ഷണവും മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ടും ഉയര്‍ത്തിക്കാട്ടി വി.പി.സിങ് ക്യാംപ് പ്രചാരണം നടത്തി. നടക്കാതെ പോയ കര്‍സേവയായിരുന്നു ബി.ജെ.പിയുടെ പ്രചാരണായുധം. പ്രധാനമന്ത്രിപദത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രചാരണം നയിച്ചു. മുന്‍ പ്രധാനമന്ത്രി കുടിലുകളിലും ഇടവഴികളിലുമെത്തി. സാധാരണക്കാരുടെ തീവണ്ടികളിലും ചായക്കടകളിലും പ്രത്യക്ഷപ്പെട്ട് അമ്പരപ്പുണ്ടാക്കി. മേയ് 20നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്.  211 മണ്ഡലങ്ങള്‍ അന്ന് വിധിയെഴുതി.  പിന്നീടുള്ള ഘട്ടങ്ങളെ നിര്‍ണയിച്ചത് രാജ്യത്തിനേറ്റ ഒരു നടുക്കമായിരുന്നു. വിഡിയോ കാണാം.

Special programme on great india

MORE IN SPECIAL PROGRAMS
SHOW MORE