ലോകത്തിന്‍റെ ഇങ്ങൊരു കോണില്‍ ഇന്ത്യാ രാജ്യത്തിന്‍റെ തെക്കേയറ്റത്ത് കേരളം ഇന്നത്തെ കേരളമാകുന്നതിന് മുന്‍പ് കൊച്ചിയുടെ ആകാശത്തിന് ഇന്നേക്ക് ആയിരം പൗര്‍ണമിയുടെ ചെറുപ്പമായിരുന്നൊരു ദിവസം ഭൂമിയിലെത്തിയ അമ്പരപ്പില്‍ ഒരു കുഞ്ഞിന്‍റെ ശബ്ദമുയര്‍ന്നു. അമ്മ എലിസബത്ത് ജോസഫും അപ്പന്‍ അഗസ്റ്റിന്‍ ജോസഫും വീട്ടുകാരും മാത്രമേ 1940 ജനുവരി 10ന് ആ ശബ്ദം കേട്ടുളളു. പക്ഷേ കാലം കേരളക്കരയുമായി അന്നേക്കുതന്നെ ഒരു കരാറുണ്ടാക്കിയിരുന്നു. ഈ ശബ്ദം കാലങ്ങള്‍ വാഴാനുളളതാണ്. കല്‍പാന്ത കാലത്തോളം കാതുകളില്‍ മുഴങ്ങാനുളളതാണെന്ന്.. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 84-ാം പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടി ‘നാദപൂര്‍ണിമ’ കാണാം.
special programme on yesudas birthday