വാകേരിക്ക് ഇനി ആശ്വാസത്തിന്‍റെ എത്ര നാള്‍? വേണ്ടേ ശാശ്വത പരിഹാരം?

ഡിസംബര്‍ 9, ശനിയാഴ്ച, വൈകിട്ട് ഒരു 5 മണിയോടെ ഒരു കോള്‍ വന്നു. വയനാട് വാകേരിയില്‍ ഒരാളെ കടുവ കടിച്ചു കൊന്നുവെന്ന്. വളരെ സെന്‍സിറ്റീവായ ഒരു വിവരം ആണ്. കുറച്ചധികം ഫോണ്‍കോളും മറ്റും ചെയ്ത് ഒടുവില്‍ സ്ഥരീകരിച്ചു. വാകേരി കൂടല്ലൂരില്‍ പുല്ലരിയാന്‍ പോയ കര്‍ഷകനു നേരെ കടുവയുടെ ആക്രമണമുണ്ടായി, കടുവ മനുഷ്യനെ കൊന്ന് ഭക്ഷിച്ചു. കന്നുകാലികള്‍ക്ക് പുല്ലരിയാന്‍ പൊയ പ്രജീഷ് വൈകുന്നേരമായിട്ടും തിരികെയെത്താതിരുന്നതോടെ സഹോദരനും നാട്ടുകാരും അന്വേഷിച്ചിറങ്ങി. വീടിനടുത്തായുള്ള കാപ്പിത്തോട്ടത്തിനു സമീപം പ്രജീഷിന്‍റെ ജീപ്പ് കിടക്കുന്നത് കണ്ട് തിരഞ്ഞിറങ്ങിയവര്‍ക്ക് കിട്ടിയത് കടുവ വികൃതമാക്കിയ മൃതദേഹം. ഇതോടെ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മേഖലയില്‍ ഏറെ നാളായി കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും ശാശ്വത പരിഹാരം വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍. വിഡിയോ കാണാം.

Special programme on Wayanad tiger