
യുഡിഎഫ് നിലപാടിനെ വിമര്‍ശിക്കുമ്പോഴും അതില്‍ ലീഗിന് നോവാതിരിക്കാനുള്ള സിപിഎം ശ്രദ്ധ, തിരിച്ച് ലീഗെടുക്കുന്ന നിലപാടുകള്‍, രാഷ്ട്രീയ കേരളം അടുത്ത കാലത്തായി കാണുന്ന ഈ പ്രവണതയെക്കുറിച്ച്. ഇന്ന് മുസ്‍ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് ഉറച്ച പ്രതികരണം കേട്ടു. ലീഗ് യുഡിഎഫിന്‍റെ നെട്ടല്ല്, മുന്നണി വിടില്ല, ബാങ്കിന്‍റെ വാതിലൂടെ അത് ചെയ്യേണ്ട കാര്യമില്ല, ആരും മുന്നണി മാറ്റ വെള്ളം വച്ചിട്ട് കാര്യമില്ല. ആ അടുപ്പ് കത്തൂല. പറയുന്നത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. പുറകെ അതേ വ്യക്തതയോടെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍, സിപിഎം ആവര്‍ത്തിക്കുന്നു.. സര്‍ക്കാരിനോട് താല്‍പര്യമുള്ള ലീഗണികള്‍, നേതാക്കള്‍ ഇപ്പോഴുമുണ്ട്. നവകേരള സദസില്‍ അവര്‍ ഇനിയും എത്തും. കേരള ബാങ്കിലെ സഹകരണവും കാസര്‍കോട് നവകേരള സദസില്‍ ലീഗ് നേതാവ് പങ്കെടുത്തതും ഇതിന് തെളിവെന്ന് എ.കെ.ബാലന്‍. ഇവിടെ, വെള്ളം വാങ്ങി വയ്ക്കേണ്ടത് ആര് ?