
മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകരുടെ നാടാണ് ഛത്തീസ്ഗഡ്. കൃഷിയും പശു വളര്‍ത്തലും ഹൃദയത്തിലേറ്റിയ ജനതയുടെ നാട്. പച്ചപ്പ് നിറഞ്ഞ നെല്‍പ്പാടങ്ങളും വഴിയരികില്‍ കാലികളെ മേയ്ചു നടക്കുന്ന ശീതകര്‍ഷകരും ഛത്തീസ്ഗഡ് യാത്രയിലെ ഇടവിട്ടുള്ള കാഴ്ചയാണ്. രാഷ്ട്രീയത്തിലുമുണ്ട് ഛത്തീസ്ഗഡിനെ അതിന്‍റേതായ നന്മ. ജാതിയോ മതമോ ജനങ്ങളെ ഭിന്നിപ്പിക്കാത്ത ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും ഗൗനിക്കാത്ത ജനങ്ങളാണ് ഛത്തീസ്ഗഡിലേത്. മാവേയിസ്റ്റ് മേഖലയും ഗ്രാമീണ സ്വഭാവമുള്ള പട്ടണങ്ങളും സമതലങ്ങളും കുന്നുകളും മലകളും ഉള്‍പ്പെടുന്നതാണ് ഛത്തീസ്ഗഡ്. കൊയ്ത്തുകാലമാണ് ഛത്തീസ്ഗഡില്‍. കൃഷിയും കര്‍ഷകരും ജനവിധി നിര്‍ണയിക്കുന്ന സംസ്ഥാനം. ഛത്തീസ്ഗഡ് ഒരിക്കല്‍ കൂടി ജനവിധി നേരിടുകയാണ്. കോണ്‍ഗ്രസും ബിജെപയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം. ഈ സംസാഥനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവും പ്രശ്നങ്ങളുംചര്‍ച്ച ചെയ്യാം. വിഡിയോ കാണാം.
Five state election Chhattisgarh