വിനായകന്‍; അഭിനയിക്കാതെ മുഖാമുഖം

vinayakan
SHARE

‘ജയിലര്‍’ സിനിമയില്‍ വിനായകന് നിസാരതുക മാത്രമേ പ്രതിഫലം കിട്ടിയുള്ളു എന്ന പ്രചാരണം തള്ളി താരം. രജനീകാന്തിന് കോടികള്‍ നല്‍കിയപ്പോള്‍ വിനായകന് 35 ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളു എന്നായിരുന്നു പ്രചാരണം. മുഴുനീള കഥാപാത്രമായി നിറഞ്ഞാടിയ വിനായകന് ഈ തുക തീരെ കുറഞ്ഞ പ്രതിഫലമാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നുമല്ല വാസ്തവം എന്ന് വിനായകന്‍ മനോരമന്യൂസിനോട് പറഞ്ഞു. .സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് തന്നെ ആക്രമിക്കുന്നവരുടെ പ്രശ്നം തന്റെ ജാതിയും നിറവും മാത്രമെന്ന് നടന്‍ വിനായകന്‍. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകന്‍ സൈബര്‍ ലിഞ്ചിങ്ങിനെതിരെ ആഞ്ഞടിച്ചത്. ‘സമൂഹത്തില്‍ എല്ലാവരെയുമല്ല പറയുന്നത്. ഒരു വിഭാഗം ആളുകളെയാണ്. എന്റെ മതമല്ല അവര്‍ക്ക് പ്രശ്നം, ജാതിയാണ്.  ആ വേദന എപ്പോഴും എന്റെ മനസില്‍ ഉണ്ട്’. താന്‍ എന്തുതെറ്റുചെയ്തു എന്ന് അവര്‍ പറയണമെന്നും വിനായകന്‍ തുറന്നടിച്ചു.  വി‍ഡിയോ കാണാം.

exclusive interview with actor vinayakan

MORE IN SPECIAL PROGRAMS
SHOW MORE