
വായ്പ തട്ടിപ്പുകാർ ഒരമ്മയിൽ നിന്ന് തട്ടിയെടുത്തത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടേത് അടക്കം നാല് വിലപ്പെട്ട ജീവനാണ്. നിജോയുടെയും ശില്പയുടെയും മരണശേഷവും ലോൺ ആപ്പുകാർ ഭീഷണി തുടരുകയാണ്. ശില്പയുടെ ഫോണിലെ കോൺടാക്ട് നമ്പറുകാരിലേക്ക് ഭീഷണി സന്ദേശങ്ങളും ചിത്രങ്ങളും വന്നു കൊണ്ടിരിക്കുകയാണ് കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. ആത്മഹത്യക്ക് കാരണം ഏത് ഓൺലൈൻ ആപ്പ് ആണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഇവരുടെ അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. വിഡിയോ കാണാം.