mt

80ന്‍റെ നിറവിലാണ് എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്‍റെ എക്കാലത്തെയും പ്രയിപ്പെട്ട എഴുത്തുകാരന്‍. എഴുത്തില്‍ ഇനിയും ഏറെക്കാലം തുടരണമെന്ന നിഗൂഡമായ ആഗ്രഹമാണ് മനസിലെന്ന് എം.ടി. എഴുത്താണ് ജീവിതത്തിലെല്ലാം തന്നതെന്നും എം.ടി മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ തൊണ്ണൂറ് വയസ് തികയാനിരിക്കെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം മനസ് തുറക്കാത്ത എംടിയുടെ തുറന്നുപറച്ചില്‍. 

 

പിറന്നാള്‍ ആഘോഷങ്ങളോട് അന്നും ഇന്നും താല്‍പര്യമില്ലാത്ത എം.ടിക്ക്, 90 ലേത് ആദ്യപിറന്നാള്‍ ആഘോഷമാണ് .എം.ടിയുടെ എഴുത്തില്‍ വിരിയുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കും നിരാശപ്പെടേണ്ടതില്ല..  പുതിയ തലമുറയിലെ എഴുത്തുകാരെക്കുറിച്ചും ജീവിതത്തിലെ  മറക്കാന്‍ കഴിയാത്ത സൗഹൃദങ്ങളെക്കുറിച്ചുമെല്ലാം എം.ടി. വാചാലനായി