രണ്ടു മാസത്തിനിടെ രണ്ടുവട്ടം ഒരേ ട്രെയിനില്‍ തീ; എന്തിന് തീയിട്ടു എന്ന ചോദ്യം മാത്രം ബാക്കി

Train Fire Special Program 0106
SHARE

2023 ഏപ്രില്‍ 02 ന് എലത്തൂരില്‍ ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീയിടുന്നു. തീവെച്ചതിന്‍റെ കാരണമോ പ്രതിയുടെ ഉദ്ദേശമോ വ്യക്തമല്ല. തീവണ്ടിയില്‍ പടര്‍ന്ന തീ ഉയര്‍ത്തിയ ആശങ്കയും പുകമറയും മാറും മുന്‍പ് അതേ തീവണ്ടിയില്‍ വീണ്ടും തീ. ഉത്തരവാദിത്തം തിരഞ്ഞാല്‍ ഉന്നതര്‍ കുടുങ്ങുമെന്നുള്ളതുകൊണ്ട് അന്വേഷണമോ നടപടിയോ ഇല്ലാതെ അതെല്ലാം മുക്കി, എലത്തൂര്‍ തീ വയ്പ്പിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് വരുത്തി. അതല്ലാതെ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടാനോ കൂടുതല്‍ സേനയെ വിന്യസിക്കാനോ ശ്രമിച്ചില്ല. അതിന്റെ ഫലമാണ് കണ്ണൂരില്‍ ആവര്‍ത്തിച്ച തീവയ്പ്പ്. ആവര്‍ത്തനങ്ങളാകട്ടെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

MORE IN SPECIAL PROGRAMS
SHOW MORE