സമ്പാദിച്ചത് ഒരു കോടിയിലേറെ; കേരളം ഞെട്ടിയ അഴിമതി; മാതൃകയാകുമോ അറസ്റ്റ്?

വിരമിച്ച ശേഷം നാട്ടില്‍ മികച്ച വീട് പണിയുന്നതിനാണ് കൈക്കൂലിപ്പണം സൂക്ഷിച്ചിരുന്നതെന്ന് വിജിലൻസ് പിടിയിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ. സഹോദരിയെയും കുടുംബത്തെയും കൂടുതൽ പണം നൽകി സഹായിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ആഗ്രഹിച്ചിരുന്നില്ലെന്നും വിജിലൻസ് ചോദ്യം ചെയ്യലിൽ സുരേഷ് കുമാർ മൊഴി നൽകി. സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു.  സുരേഷ് കുമാർ പതിവ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെന്ന് പാലക്കയത്തെ നാട്ടുകാർ. അൻപത് രൂപയിൽ തുടങ്ങി എത്ര പണം കിട്ടിയാലും ചോദിച്ച് വാങ്ങുന്നതായിരുന്നു ശീലം. പണത്തിന് പകരം പുഴുങ്ങിയ കോഴിമുട്ടയും, തേനും, ജാതിക്കയും വരെ സ്വീകരിച്ചിരുന്നു. വിഡിയോ കാണാം.