
ഇടുക്കി ചിന്നക്കനാല്‍ പ്രദേശം ആകെ സമരത്തിലാണ്. ആനയ്ക്കെതിരെയുള്ള സമരം. ശല്യം സഹിക്കവയ്യാതായപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പേ ജനം തെരുവിലിറങ്ങിയത്. ഒടുവില്‍ വനംവകുപ്പ് ശല്യക്കാരനായ അരിക്കാമ്പനെ പിടികൂടാന്‍ തീരുമാനിക്കുന്നു. സര്‍വസന്നാഹങ്ങളുമായി അവര്‍ ചിന്നക്കനാലിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആ ഓപറേഷന്‍ ആസൂത്രണം ചെയ്തത്. പക്ഷേ അതിനുമുമ്പേ ഹൈക്കോടതി ഇടപലുണ്ടായി. ആനയെ പിടിക്കുന്നത് തടഞ്ഞു. കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി പറഞ്ഞത് വെടിവെക്കാം പക്ഷേ അത് കോളര്‍ ഘടിപ്പിക്കാനാണെങ്കില്‍ മാത്രം എന്നായിരുന്നു. അരിക്കൊമ്പനെ പിടികൂടിയാല്‍ ആ പ്രദേശത്തെ പ്രശ്നം തീരുമോ എന്ന വലിയ ചോദ്യവും കോടതി അന്ന് ചോദിച്ചു. ഇതോടെയാണ് സമരപരിപാടികളുമായി ജനം തെരുവില്‍ തന്നെയിരിക്കാന്‍ തീരുമാനിച്ചത്. വിഡിയോ കാണാം.,