രാഹുൽ-മോദി പോര് മുറുകുമ്പോൾ; ഇനിയെന്ത് സംഭവിക്കും?

നമ്മള്‍ ഈ സംസാരിക്കുമ്പോള്‍ വയനാടിന് എംപി ഇല്ല..   അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായിരിക്കുകയാണ്.. ശിക്ഷ വിധിച്ച ഇന്നലെ മുതല്‍ അയോഗ്യത പ്രാബല്യത്തില്‍വന്നിരിക്കുന്നു.  അതുസംബന്ധിച്ച് ലോക്സഭാ സെക്രട്ടറി ജനറലിന്‍റെ വിജ്ഞാപനം ഇറങ്ങിയത് ഇന്നാണ്.. വിധിവന്ന് തൊട്ടടുത്ത ദിവസം... ഈ അസാധാരണ വേഗം, ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പ്രതിപക്ഷവേട്ടയുടെ ദൃഷ്ടാന്തമായാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശിക്കുന്നത്. നിയമത്തിന് അതീതരല്ല ആരുമെന്നും, സ്വാഭാവിക നടപടിയാണ് ഇതെന്നും ആണ് ബിജെപിയുടെ പ്രതികരണം.. മോദി–രാഹുല്‍ പോര് കൂടുതല്‍ തീവ്രമായ മറ്റൊരുഘട്ടത്തിലേക്ക് നീങ്ങുകയാണോ? അയോഗ്യതയിലേക്ക് വഴിതെളിച്ചത് എന്താണ്?ഇനിയെന്തായിരിക്കും സംഭവിക്കുക? 

Enter AMP Embedded Script