ഉള്ളിലെ തീ മറന്ന് മറ്റുള്ളവര്‍ക്കായി ഉണർന്നിരുന്നവർ; ബ്രഹ്മപുരത്തെ മഹാനന്മ

രാവും പകലും നീണ്ട ഡ്യൂട്ടിക്കൊടുവിൽ പനിയും അണുബാധയുമായി ചികിൽസതേടിയ ഒട്ടനവധി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍. മാസശമ്പളംകൊണ്ട് മാത്രം മാർക്കിടാൻ കഴിയാത്ത ഫയർഫോഴ്‌സ് സേനാംഗങ്ങള്‍.110 ഏക്കറിലെ ബ്രഹ്മപുരം മാലിന്യപ്ളാന്റിൽ എഴുപതോളം ഏക്കറിലെ തീയുംപുകയും എറണാകുളവും കടന്ന് ഇതരജില്ലകളിലേക്കും വ്യാപിച്ചപ്പോള്‍ ശ്വാസം മുട്ടിയ ജനം. അണച്ചിട്ടും അണയാതെ പുകഞ്ഞുനീറിയ മാലിന്യമലകള്‍. രാവും പകലും ആ തീയിലും പുകയിലും ഉരുകിയൊലിച്ചവർക്ക് പേരുകൾ പലതായപ്പോഴും മേൽവിലാസം ഒന്നേയുള്ളു. മനുഷ്യർ. തീയും പുകയുമായി പന്ത്രണ്ട് ദിവസത്തിലധികം നീണ്ട ദുരിതപർവത്തിൽ സ്വന്തം കുടുംബത്തെ മറന്ന് മറ്റുള്ളവർക്കായി ഉണർന്നിരുന്നവർ. അപകടങ്ങളിൽനിന്ന് കഷ്ടിച്ച്  കരകയറിയവർ.മരണത്തെ മുഖാമുഖം കണ്ടവര്‍.നൂറുകോടിരൂപയുടെ പിഴ ഒരു നഗരസഭയ്ക്കുമേൽ ചുമത്തുമ്പോൾ വിഷവാതകം ശ്വസിച്ച ഒരു ജനതയ്ക്കും അവര്‍ക്കായി അഹോരാത്രം പണിയെടുത്ത സേനാംഗങ്ങള്‍ക്കും നീതി ഉറപ്പാക്കുകയാണ് ഹരിത ട്രൈബ്യൂണൽ. സാങ്കേതിക തികവിലും യന്ത്രവൽകൃത മികവിലുമുള്ള പ്രഖ്യാപിത ഊറ്റംകൊള്ളലിനൂം അപ്പുറം എന്താണ് നമ്മുടെ അഗ്നിശമന സേന? വിഡിയോ കാണാം

Those who forgot their family and woke up for others