
പത്ത് പതിമൂന്ന് ദിവസം മുന്‍പ് ലണ്ടനില്‍, കേബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂള്‍ വേദിയില്‍ ‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ കേള്‍ക്കാം, അതിനായി പഠിക്കാം’ എന്ന സെഷനില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. ഇവിടേയും ഭാരത് ജോഡോ യാത്രാനുഭവം രാഹുല്‍ ഗാന്ധി പങ്കുവച്ചു. അന്നവിടെ രാഹുല്‍ നടത്തിയ ഏതാനും നിരീക്ഷണങ്ങളും വിമര്‍ശനവും ഇക്കഴിഞ്ഞ നാല് ദിവസമായി ഇന്ത്യന്‍ പാര്‍ലമെന്‍റിനെ പ്രക്ഷുബാധമാക്കി കൊണ്ടിരിക്കുന്നു. ബിജെപി, കേന്ദ്രമന്ത്രിമാര്‍ അതി ശക്തമായി രാഹുലിനെ ചോദ്യം ചെയ്യുന്നു. കേരള നിയമസഭയിലെ തല്ലിനിടയില്‍, അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടെ, നമ്മളറിയേണ്ട, അറിഞ്ഞിരിക്കേണ്ട പാര്‍ലമെന്‍റ് കാര്യങ്ങള്‍...