
സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുൻപിൽ സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് മാർച്ച് ചെയ്ത് എത്തിയത്. സ്പീക്കറെ തടയില്ലെന്ന് അറിയിച്ചെങ്കിലും വാച്ച് ആൻഡ് വാർഡ് ബലംപ്രയോഗിച്ചു. ഇതിനിടെയിലേക്ക് കടന്നുവന്ന മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ബലംപ്രയോഗിച്ച് തടഞ്ഞതോടെ പ്രതിഷേധം അണപ്പൊട്ടി. സഭ പിരിഞ്ഞ് സ്പീക്കർ ഓഫീസിലേക്ക് വരുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ അംഗങ്ങളെ നീക്കാൻ വാച്ച് ആൻഡ് വാർഡ് തിടുക്കംകാട്ടി. വനിത എം.എൽ.എമാരെ ഉൾപ്പെടെയുള്ളവരെ തള്ളിമാറ്റി വലിച്ചിഴച്ചു. തളർന്നുവീണ സനീഷ് കുമാറിന് നിയമസഭയ്ക്കുള്ളിൽ തന്നെ വൈദ്യസഹായം ഉറപ്പാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ, സ്പീക്കർ പ്രിതിരോധം തീർക്കാൻ ഭരണപക്ഷ അംഗങ്ങൾ എച്ച്.സലാമും സച്ചിൻദേവും ഉൾപ്പെടെയെത്തി. പ്രതിപക്ഷത്തിന് നേരായ ഇവരുടെ ആക്രോശം രംഗം കൂടുതൽ വഷളാക്കി. രൂക്ഷമായ വാക്കേറ്റം പിന്നാലെ. വിഡിയോ കാണാം.