ശമ്പള വർധന ചിന്ത ആവശ്യപ്പെട്ടത് തന്നെ; ഉത്തരവിന് ന്യായീകരണമുണ്ടോ?

talking point1
SHARE

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പള വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു.  ഇങ്ങനെയൊരു തീരുമനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ വലിയ വിമര്‍ശനങ്ങളാണ് ഉയർന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സംസ്ഥാനത്ത്, ഇത്തരം അലങ്കാര പദവികളിലിരിക്കുന്നവരുടെ ശമ്പളവര്‍ധന, അതും മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നത് സ്വാഭാവികമായും ചോദ്യംചെയ്യപ്പെടും. മുന്‍കാല പ്രാബല്യത്തോടെ ശമ്പളത്തിന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചിന്ത ജെറോമിന്‍റെ വാദം. പക്ഷേ,  ചിന്ത ആവശ്യപ്പെട്ട പ്രകാരമാണ് ശമ്പളവര്‍ധനയെന്ന് ഉത്തരവിലുണ്ട്.. ഇതോടെ ആ വാദം പൊളിഞ്ഞു. സാമ്പത്തികപ്രയാസത്തിന്‍റെ കണക്കുകള്‍ മാത്രം മുന്നോട്ടുവയ്ക്കുന്ന ഇക്കാലത്ത് ഈ ഉത്തരവിന് ന്യായീകരണമുണ്ടോ? 

MORE IN SPECIAL PROGRAMS
SHOW MORE