വഴിനീളെ ജീവനെടുക്കുന്ന മരണക്കുഴികൾ; മഴയെ പഴിച്ച് മന്ത്രി; മാറുമോ എന്നെങ്കിലും?

pathol
SHARE

റോഡിലെ പാതാളക്കുഴി അങ്ങനെ ഒരാളുടെ കൂടി ജീവനെടുത്തു. എത്ര തവണ പറഞ്ഞാലും പറഞ്ഞാലും എല്ലാ കൊല്ലവും റോഡിലെ നഷ്ടങ്ങൾക്ക് കുറവില്ല. പുരോഗതിയുടെ വലുപ്പം സ്കെയിൽ വച്ച് അളന്ന് അളന്ന് ഊറ്റം കൊള്ളുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഈ നാടിന്‍റെ അവസ്ഥയെക്കുറിച്ച് മിണ്ടാട്ടമില്ല.  റോഡിലെ ഒരു കുഴിയിൽ വീണ് സാധാരണക്കാരൻ മരിക്കുന്നു എന്ന വാർത്തയ്ക്ക് പോലും എത്രമാത്രം സാധാരണത്വമാണ് ഇന്ന് കൽപ്പിക്കപ്പെടുന്നത്.  നിരന്തര വാർത്തകൾ, ഹൈക്കോടതി ഇടപെടലുകൾ, മന്ത്രിയുടെ മിന്നൽ സന്ദർശനങ്ങൾ, ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കാനുള്ള തീരുമാനങ്ങൾ പക്ഷെ മാറ്റമുണ്ടോ ചോദിച്ചാൽ ഇല്ലെന്ന് തറപ്പിച്ച് പറയാം. 

MORE IN KERALA
SHOW MORE