Jayamohan
ഹിന്ദി അധിനിവേശം, തമിഴ്– മലയാളം ബന്ധം, ദലിത് പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാരന്‍ ജയമോഹന്‍ സംസാരിക്കുന്നു. 'ഒരു രാജ്യം. ഒരു ഭാഷ ' നടപ്പാക്കുന്നെങ്കില്‍ തമിഴ്നാട് സ്വതന്ത്ര രാഷ്ട്രമാകണമെന്ന് അദ്ദേഹം തീര്‍ത്തുപറയുന്നു. സംസ്കൃതമല്ല, തമിഴിലാണ് മലയാളത്തിന്‍റെ ഭൂതകാലം; മലയാളം തമിഴില്‍ നിന്ന് പഠിക്കണം. തമിഴിനെ പിന്തുടരാന്‍ മലയാളിക്ക് തടസ്സം സവര്‍ണബോധമാണെന്നും ജയമോഹന്‍ അഭിപ്രായപ്പെടുന്നു.  100 സിംഹാസനങ്ങള്‍ എന്ന നോവലില്‍ പറഞ്ഞതിലും വലുതാണ് ദലിത് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. ജയമോഹന്‍ ദലിത് പ്രശ്നങ്ങള്‍ നോവലില്‍ ചെറുതാക്കി കാണിച്ചുവെന്ന് അനുഭവസ്ഥര്‍ പറഞ്ഞതായും അദ്ദേഹം. സാഹിത്യത്തില്‍ രാഷ്ട്രീയ ചായ്്വ് പാടില്ല; കേരളത്തില്‍ അങ്ങനെയല്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു. അഭിമുഖം ആദ്യഭാഗം കാണാം: