ഉറപ്പില്ലാത്ത സർക്കാരിൽ ചോദ്യമുനയിലാകുന്ന ജനാധിപത്യം; 'മഹാ'നാടകാന്തം എന്ത്?

നാടകം ഇതുവരെ അവസാന രംഗത്തെത്തിയില്ല.  രംഗപടം മാറിമാറി വരുമ്പോള്‍ ത്രില്ലിലാണ് ചിലര്‍, ചിലര്‍ക്ക് ചങ്കിടിപ്പും. മഹരാഷ്ട്രയിലെ രാഷ്ട്രീയ കളികള്‍ എപ്പോള്‍ ക്ലൈമാക്സിലെത്തും.? എന്തൊക്കെയാണ് ഇന്നത്തെ പകല്‍ നടന്നത്. ? വിമതര്‍ക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങുകയാണോ താക്കറെ നേതൃത്വം ? വിമതപക്ഷത്തെ അനുനയിപ്പിക്കാന്‍ മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിക്കുമോ  ഉദ്ദവ് ? മറ്റ്പോംവഴിയില്ലേ ? എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്ന രാഷ്ട്രീയ ആക്ഷേപത്തിനിടെ ബിജെപി ഈ കളിയിലേക്ക് രംഗപ്രവേശം ചെയ്യുന്നതും നമ്മള്‍ കാണുകയാണ്. അമിത്ഷാ–ദേവേന്ദ്ര ഫഡനവിസ് ചര്‍ച്ച ഉടന്‍ ഡല്‍ഹിയില്‍ നടക്കും. ഇന്നാലിതേ നേരത്ത്, അമര്‍ഷം ഉള്ളിലൊതുക്കി നില്‍ക്കുന്നു NCPയും കോണ്‍ഗ്രസും. എങ്കിലും ഉദ്ധവ് താക്കറെയ്ക്ക് പൂര്‍ണപിന്തുണയെന്ന് പരസ്യപ്രതികരണം നടത്തി ശരത് പവാര്‍ അല്‍പസമയം മുന്‍പ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലെന്നും പവാര്‍.. അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ മഹാരാഷ്ട്രീയം. സ്വാഗതം പ്രത്യേക അവലോകനത്തിലേക്ക്.