roshy-pgm
കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി കെ.എം മാണി ഊർജിത-കാർഷിക ജല സേചന പദ്ധതി ആരംഭിക്കും. കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി 45 ലക്ഷം രൂപ ചിലവിട്ട് പ്രവർത്തനങ്ങള്‍ നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.  മനോരമ ന്യൂസ് 'ലൈവിൽ മന്ത്രി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകള്‍, മുന്‍ഗണനകള്‍ എന്നിവയും മന്ത്രി പ്രേക്ഷകരുമായി പങ്കുവച്ചു. പ്രത്യേക പരിപാടി കാണാം.