ഇതു രണ്ടാമൂഴം; ചരിത്ര നിയോഗത്തിലേക്ക് അധികാരമേറ്റ് പിണറായി സര്‍ക്കാര്‍

ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാംവട്ടം സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനേഴ് പുതമുഖങ്ങളും മൂന്നുവനിതകളും ഉള്‍പ്പടെ ഇരുപത്തിയൊന്നംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.