സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; നിയമത്തെ തല്ലി നന്നാക്കിയോ?

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ അതിരുകടക്കുന്നു...അത് നിയന്ത്രിക്കാന്‍ പൊലീസ് ആക്ടില്‍ ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍ വരികയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരായ അധിക്ഷപവും തുടര്‍ന്നുള്ള സംഘര്‍ഷവും ഒക്കെയാണ്, ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, പുതിയ നിയമ ഭേദഗതിക്കെതിരെയും ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉയരുകയാണ്. വ്യക്തികളെയും എല്ലാത്തരം മാധ്യമങ്ങളെയും കൂച്ചുവിലങ്ങാടാനേ ഇത് ഉപകരിക്കൂ എന്നതാണ് മറുവാദം. ഈ മണിക്കൂറിലെ ചോദ്യം ഇതാണ്...സമൂഹ മാധ്യമ അധിക്ഷേപത്തില്‍, നിയമത്തെ തല്ലി നന്നാക്കിയോ...?