അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതി ബിൽ തുക തിരികെ നൽകും; കെഎസ്ഇബി ചെയർമാൻ

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി ചെയർമാൻ എന്‍.എസ് പിള്ള. ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം നന്നായി കൂടിയിട്ടുണ്ട്. മീറ്ററില്‍ രേഖപ്പെടുത്തപ്പെട്ട ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്ലെന്നും മനോരമ ന്യൂസിന്റെ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതിബില്‍ തുക തിരികെ ലഭിക്കും. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളില്‍ ലോക്ഡൗണ്‍ ബില്ലിലെ തുക കുറയ്ക്കും. ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഒഴിവാക്കും. ബാക്കി തുക ഡിസംബര്‍ 15നകം അടച്ചാല്‍ മതിയെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.