ലോകത്തിന് ആശങ്ക വർധിപ്പിച്ച് കോവിഡ്; കേരളത്തിന് ഇന്ന് ആശ്വസിക്കാം

സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡ് 19ന്‍റെ സമൂഹവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കരുതല്‍  നടപടികള്‍ പ്രഖ്യാപിച്ചു. മതനേതാക്കളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 151 ആയി. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും മെട്രോയും അടച്ചിടേണ്ടിവരും