മഞ്ജുവുമായി ശത്രുതയില്ല; ഒരുമിച്ചഭിനയിക്കാനും തയ്യാർ; ദിലീപ്

മഞ്ജു വാരിയരുമായി തനിക്ക് ശത്രുതയില്ലെന്നും സിനിമ ആവശ്യപ്പെടുന്ന പക്ഷം ഒന്നിച്ചഭിനയിക്കാൻ തയ്യാറാണെന്നും ദിലീപ്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്ക് പറയാനുള്ളതെല്ലാം ഒരിക്കൽ തുറന്ന് പറയുമെന്നും താരം വ്യക്തമാക്കി. അഭിമുഖത്തിന്റെ വിഡിയോ കാണാം.