കൊലപാതകം.. കേട്ടുകേള്‍വിയില്ലാത്ത രീതിയിലുളള കൊലപാതകം..ഒരു പക്ഷേ കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രണമികവോടെ നടത്തിയ കൊലപാതകത്തിന്‍റെ പട്ടികയിലേക്ക് ഇടംപിടിക്കുകയാണ് കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണങ്ങള്‍. ജോളി എന്ന സ്ത്രീരൂപം പൂണ്ട ഒരു മനുഷ്യന്‍....എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല അവരെ.. ...അത്രഹീനമായ, ക്രൂരതയുടെ പര്യായങ്ങള്‍ക്കുമപ്പുറം മനോനിലയുള്ള ഒരാള്‍...ആ കൂട്ടക്കൊലയുടെ കഥയാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍
സ്ത്രീ...ഇല്ലാ ആരും പ്രതീക്ഷിക്കില്ല ഒരു സ്ത്രീയില്‍ നിന്ന് ഇങ്ങനൊന്നും..കുഞ്ഞുങ്ങളെ നൊന്തുപ്രസവിച്ച് അവര്‍ക്കൊരു പോറല്‍പോലുമേല്‍ക്കാതെ കാത്തുനില്‍ക്കുന്ന മാതൃത്വത്തില്‍ നിന്ന് ...കുഞ്ഞായും കൂട്ടുകാരിയായും കാമുകിയായും ഭാര്യയായും അമ്മയായും മുത്തശിയായുമൊക്കെ സ്ത്രീകളുടെ സാമീപ്യം അറിഞ്ഞവരാരും ഇത് വിശ്വസിക്കില്ല. വിശ്വസിക്കാന്‍ ആകില്ല സാധാരണമനുഷ്യന്...
അതേ ഇത് അസാധാരണമാണ്. കേട്ടുകേള്‍വിയില്ലാത്തത്. സമാനതകളില്ലാത്തത്. എന്നിട്ടും സത്യം പുറത്തുവരാന്‍ പതിനേഴ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു ജനത്തിന്..അത്ര ആസൂത്രണമികവോടെ ഈ കുറ്റകൃത്യം നടപ്പിലാക്കാന്‍ ജോളി എന്ന സ്ത്രീക്ക് കഴിഞ്ഞത് എങ്ങനെയാണ്..അതിന് ജോളി ആരെന്നറിയണം ആദ്യം..എങ്ങനെ ഈ മലയോരഗ്രാമത്തിലെ പൊന്നാമറ്റം കുടുംബത്തിലേക്ക് എത്തിയെന്നറിയണം..
താമരശേരിയിലെ കൂടത്തായിലെ വലിയകുടംബം..പൊന്നാമറ്റം ഫാമില... ടോം തോമസ് , അന്നമ്മ ദമ്പതികളുടെ മകന്‍ റോയിയുടെ ഭാര്യയായി ജോളി വീട്ടിലെത്തിയ ജോളി കുടുംബവുമായി അകലുന്നു. അന്നാമ്മയുമായി പലപ്പോഴും വഴക്ക് പതിവായതോടെ അത് പകയായി മാറി.. ഭര്‍ത്താവിന്‍റെ അമ്മയെ കൊലപ്പെടുത്തണമെന്ന പക...അപ്പോള്‍ സ്വത്ത് കൈക്കലാക്കണമെന്ന് ജോളി ചിന്തിച്ചിരുന്നോ ആവോ...എന്തായാലും കൊലപാതകം ആസൂത്രണം ചെയ്തു.എല്ലാപഴുതുകളുമടച്ച് ...
ആര്‍ക്കും സംശയം തോന്നിയില്ല. കുഴഞ്ഞുവീണു മരിച്ചു...തുടര്‍ നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള ജോളിയുടെ എല്ലാആസൂത്രണവും ഫലം കണ്ടു...വീട്ടില്‍ അന്നമ്മയുടെ വിടവ് മെല്ലെ നീങ്ങിയതോടെ ജോളി അടുത്ത കരുക്കള്‍ നീക്കിത്തുടങ്ങി... ടോം തോമസിനെ കൊലപ്പെടുത്തിയാല്‍ ലഭിക്കാവുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്ത്....അതെ ..ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസ് അടുത്ത ഇര...
ടോം തോമസിനെ എങ്ങനെ കൊലപ്പെടുത്തി എന്നത്.. .
ജോളിയുടെ ഒാരോ ആസൂത്രണവും ഒരു പാളിച്ചയുമില്ലാതെ നടപ്പിലാക്കി.. സയനൈഡ് വാങ്ങി നല്‍കിയ ബന്ധു മാത്യുവും ജോളിയുമായി അടുപ്പം..പിന്നീട് എല്ലാം മാത്യുവിന്‍റെ അറിവോടെ ....വസ്തുവില്‍പ്പനയും കച്ചവടവുമൊക്കെയായി സാമ്പത്തീകമായി തകര്‍ന്നു നില്‍ക്കുകയായിരുന്നു റോയ്... ജോളി അടുത്ത ഇരയെ ഉന്നംവെച്ചു..സ്വന്തം ഭര്‍ത്താവ് റോയ്...അവിടേയും ഒരേരീതിയിലുള്ള സൈനൈഡ് പ്രയോഗം..
റോയ് തോമസിനെ കൊലപ്പെടുത്തിയത് എങ്ങനെ ...
അടുത്ത ഇരയെ ജോളി കണ്ടെത്തിയിരുന്നു .അന്നമ്മയുടെ സഹോദരന്‍ മാത്യു..റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം വേണമെന്നും ഉറച്ച നിലപാട് എടുത്തതോടെ ജോളിയുടെ ശത്രുത മാത്യുവിനോടായി. മാത്യു ജീവിച്ചിരുന്നാല്‍ തന്‍റെ ആസൂത്രണകഥകള്‍ പൊളിയുമെന്ന് തിരിച്ചറിഞ്ഞ ജോളി മാത്യുവിനെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു...
റോയിയുമായി അകല്‍ച്ചയിലായ ജോളി ഇതിനിടെ ഷാജുവുമായി അടുത്തു....ഷാജുവിനെ വിവാഹം കഴിക്കാന്‍ ഭാര്യയും കുഞ്ഞും തടസമെന്ന് കണ്ട ജോളി അടുത്ത ഇര ഒരു വയസുള്ള ആല്‍ഫൈന്‍ ആണെന്ന് തീരുമാനിച്ചു...... ഇതിനെല്ലാം സഹായവുമായി ജോളിയുടെ അടുപ്പക്കാരനും ബന്ധുവുമായ മാത്യു ഉണ്ടായിരുന്നു..എല്ലാകൊലയ്ക്കും സയനൈഡ് വാങ്ങി നല്‍കിയതും മാത്യു തന്നെ..
..കൊലപാതകം പരമ്പരയിലെ അവസാന ഇര ഷാജുവിന്‍റെ ഭാര്യ സിലി ആയിരുന്നു. സിലിയെ കൂടി ഇല്ലാതാക്കിയാല്‍ ഷാജുവിനെ സ്വന്തമാക്കാന്‍ മറ്റുതടസങ്ങളില്ലെന്നും ജോളി ഉറപ്പിച്ചു... അങ്ങനെ ആ കൊലയും അരങ്ങേറി ..