യുഡിഎഫിന് 13; എല്‍ഡിഎഫിന് 2; അഞ്ചിടം ഇഞ്ചോടിഞ്ച്; പൂര്‍ണചിത്രം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിച്ച് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലം. യുഡിഎഫിന് 13 മുതല്‍ 15 വരെയും ഇടതുമുന്നണിക്ക് രണ്ടു മുതല്‍ നാലുവരെയും സീറ്റുകളിലാണ് ജയസാധ്യത. തിരുവനന്തപുരത്ത് ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ട്.  

13 സീറ്റുകളില്‍ യുഡിഎഫിനും രണ്ടു സീറ്റുകളില്‍ എല്‍ഡിഎഫിനും വ്യക്തമായ ജയസാധ്യത  പ്രവചിക്കുന്ന എക്സിറ്റ് പോള്‍ അഞ്ചിടത്ത് ഫോട്ടോഫിനിഷെന്ന് പ്രവചിക്കുന്നു. യുഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഇവയാണ്–കാസര്‍കോട്,, വടകര, വയനാട്,  മലപ്പുറം,പൊന്നാനി,  ആലത്തൂര്‍,  ചാലക്കുടി, എറണാകുളം,   ഇടുക്കി, കോട്ടയം, മാവേലിക്കര, പത്തനംതിട്ട, കൊല്ലം. 

പാലക്കാട്ടും ആറ്റിങ്ങലിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്,  കണ്ണൂര്‍ എന്നിവടങ്ങളിലാണ് ഫലം പ്രവചനാതീതം. എങ്കിലും ആലപ്പുഴയിലും തൃശൂരിലും എല്‍ഡിഎഫിനും കണ്ണൂരും കോഴിക്കോട്ടും യുഡിഎഫിനും തിരുവനന്തപുരത്ത് ബിജെപിക്കുമാണ് നേരിയ മുന്‍തൂക്കം. 

യുഡിഎഫിന്‍റെ വോട്ടുവിഹിതം 43 ഉം, എല്‍ഡിഎഫിന്‍റെ വോട്ടുവിഹിതം 36 ഉം ആണ്. ബിജെപിക്ക് 15 ശതമാനം.  എല്‍ഡിഎഫിന് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ നാലുശതമാനം കുറവാണ്. യുഡിഎഫിന് ഒരുശതമാനം വര്‍ധന. ബിജെപിക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിഹിതത്തിനൊപ്പം. 20 ലോക്സഭാമണ്ഡലങ്ങളിലുമായി 10, 878 വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എക്സിറ്റ് പോള്‍ നടത്തിയത്.