രാഹുലിന്റെ 'വരവ്' പാളിയത് എവിടെ? ഇനി വന്നില്ലെങ്കിലോ?

വരവും ചെലവും പ്രധാനമാണ് ഒരു തിരഞ്ഞെടുപ്പില്‍. കണക്കെല്ലാം കൃത്യമാണോയെന്ന് നോക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സംവധാനങ്ങള്‍ നാട്ടിലെല്ലാമുണ്ട്. പക്ഷെ ഇന്നിവിടെ ഇലക്ഷന്‍ ഡെസ്കില്‍ ഞാന്‍  ഉദ്ദേശിക്കുന്നത് ആ വരവല്ല. വടകരയിലേക്കുള്ള പി ജയരാജന്റെ വരവുപോലെ, തലസ്ഥാനത്തേക്ക് മിസോറമില്‍നിന്ന് കുമ്മനം നടത്തിയ വരവുപോലെ അതുക്കുംമേലെ നില്‍ക്കുന്ന ഒരു വരവ്. വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി വരുമോ? വരുമെന്ന് ഉറപ്പിച്ച മട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം കഴിഞ്ഞ് പകല്‍ മൂന്നായി.

നാടൊരുങ്ങി, പാര്‍ട്ടിക്കാരൊരുങ്ങി, ഒറ്റ തീരുമാനം മാത്രം ബാക്കി. അത് രാഹുലിന്റെ തീരുമാനമാണ്. ഇലക്ഷന്‍ ഡെസ്ക് നോക്കുന്നത് ഈ പരിസരങ്ങളിലേക്കാണ്. എവിടെനിന്നാണ് ശരിക്കും രാഹുല്‍ വേണം വയനാട്ടിലെന്ന താല്‍പര്യം വന്നത്? അതെപ്പോഴാണ് വന്നത്? എങ്ങനെയാണത് ആശയക്കുഴപ്പത്തിലേക്കും നേതാക്കളുടെ മൗനത്തിലേക്കും വഴിമാറിയത്? ഇനി രാഹുലാണ് വയനാട്ടില്‍ എങ്കില്‍ എന്താകും ഇംപാക്ട്? ഇത്രയുമായി രാഹുല്‍ വന്നില്ലെങ്കിലോ?