പ്രതീക്ഷയുടെ പുതുകിരണങ്ങൾ പകർന്ന് കേരള കാൻ

ജീവിതത്തിൽ പ്രതീക്ഷയുടെ പുതുകിരണങ്ങൾ പകർന്നു നൽകിയാണ് കാൻസറിനെതിരെയുള്ള മനോരമ ന്യൂസിന്റെ കേരള കാൻ മെഡിക്കൽ ക്യാംപിന് മലപ്പുറം എടപ്പാളിൽ തിരി തെളിഞ്ഞത്. ആർടിസ്റ്റ് നമ്പൂതിരിയാണ് ക്യാംപ് ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ നടി മഞ്ജുവാര്യർ മുഖ്യാതിഥിയായി.

മെഡിക്കൽ ക്യാംപിനെത്തിയവർക്ക് ഇവർ പകർന്നു നൽകി ആത്മവിശ്വാസത്തിന്റെ കരുത്ത്.. മനോരമ ന്യൂസ് കേരള കാൻ നാലാം എഡിഷനിലെ നാലാമത്തെ ക്യാംപ്  ആർട്ടിസ്റ്റു നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസിന്റെ ബ്ലഡ് ഡൊണേഷൻ ഓൺ വീൽസ് വാഹനത്തിന്റെ ഉദ്ഘാടനം നടി മഞ്ജുവാര്യർ നിർവഹിച്ചു. കല്യാൺ ജ്വല്ലേഴ്സിന്റേയും അമല ഇൻസ്റ്റിറ്റുട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ യുംസഹകരണത്തോടെ നടന്ന ക്യാംപിന്റെ സംഘാടകർ  യാസ്പോ ക്ലബ് പൊറുക്കര, വ്യാപാരി വ്യവസായി യൂത്ത് എടപ്പാളുമായിരുന്നു . മനോരമ ന്യൂസ് സീനിയർ കോഡിനേറ്റിങ് എഡിറ്റർ റോമി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ ' അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  ജോയിന്റ് ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ, എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.യാസ് പോ ക്ലബ് പ്രസിഡന്റ് സുമേഷ് ഐശ്വര്യ അധ്യക്ഷനായിരുന്നു.ജന പങ്കാളിത്തം കൊണ്ടും എടപ്പാളിലെ ക്യാംപ് ശ്രേദ്ധേയമായി.