ചാലക്കുടിയില്‍ ഇന്നസെന്‍റ് എന്തുചെയ്തു? ചൂടേറിയ ചർച്ച; മീറ്റ് ദ് പീപ്പിൾ

കേരളത്തിൽനിന്നു ലോക്‌സഭയിലെത്തുന്ന ആദ്യ ചലച്ചിത്ര താരമെന്ന ഖ്യാതിയോടെ ഇന്നസെന്റിന് അട്ടിമറിത്തിളക്കമുള്ള വിജയം. പരമ്പരാഗതമായി യുഡിഎഫിനെ അനുകൂലിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട ചാലക്കുടിയിൽ ഇക്കുറി എൽഡിഎഫിന്റെ പ്രചാരണം ഇന്നസെന്റ് എന്ന നടന്റെ വ്യക്‌തി പ്രഭാവത്തിലൂന്നിയായിരുന്നു.

അതു വിജയിക്കുകയും ചെയ്‌തു. അർബുദത്തെ അതിജീവിച്ചെത്തിയ ഇന്നസെന്റിനു ഹാസ്യനടനെന്ന വിലാസത്തിനപ്പുറമുള്ള സ്വീകാര്യതയാണു കേരളീയ സമൂഹം നൽകിയത്. 

അർബുദ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ പങ്കെടുത്ത അദ്ദേഹം രോഗികൾക്ക് ആത്മവിശ്വാസം പകരാൻ ലഭിച്ച ഒരു വേദിയും കൈവിട്ടില്ല. എന്നാൽ മണ്ഡലത്തിൽ എംപി സജീവമല്ലായിരുന്ന പരാതി സിപിഎമ്മിൽ നിന്നു പോലും ഉയർന്നിരുന്നു.