പലരും വന്നു പോയി; ഇന്നും തിളങ്ങി പ്രേം നസീർ

prem-nazir-main
SHARE

നിത്യഹരിത പ്രണയനായകന്‍  പ്രേം നസീര്‍ ഓർമയായിട്ട് 30 വർഷം. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു ആദ്യത്തെ പേര്. ആദ്യ സിനിമയ്ക്ക് ശേഷം തിക്കുറിശ്ശിയാണ് അബ്ദുള്‍ ഖാദറിനെ നസീറാക്കി മാറ്റിയത്.  രണ്ടു ഗിന്നസ് റെക്കോഡുകളും മലയാളത്തിന്റെ നിത്യവസന്തത്തെ തേടിയെത്തി. നായകനായത്  എഴുന്നൂറോളം സിനിമകളില്‍. മിസ് കുമാരി മുതല്‍ അംബിക വരെ എണ്‍പതിലധികം നായികമാര്‍. ഷീലക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍. 

1983 ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം അനശ്വര നടനെ ആദരിച്ചു. മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത പേരായി നസീർ നിലനിൽക്കുന്നു. 1989 ജനുവരി 16ന് ആ സര്‍ഗ്ഗജീവിതത്തിന് കാലം തിരശ്ശീലയിട്ടു. മൂന്നുപതിറ്റാണ്ടിനിപ്പുറവും പ്രേംനസീര്‍ എന്ന കാലം മലയാളിയുടെ ഹൃദയത്തില്‍ നിന്നുപെയ്യുന്നു.

MORE IN SPECIAL PROGRAMS
SHOW MORE