ആദ്യം ആകാംക്ഷ; സംഘർഷഭരിതം; കേരളം മുൾമുനയിലായ പകൽ; വിഡിയോ

പുതുവത്സരപ്പിറ്റേന്ന്. നവോത്ഥാന മതിലിന്റെ പിറ്റേ ദിവസം. അപ്പോഴാണ് ആ വാർത്തയെത്തുന്നത്. പിന്നീട് ആകാംക്ഷയുടെ നിമിഷങ്ങള്‍. ചരിത്രം കുറിച്ച് രണ്ട് പെണ്ണുങ്ങൾ.  വിശ്വാസികളെ അസ്വസ്ഥപ്പെടുത്തുന്ന വാർത്ത. ചാനലുകളിൽ ചർച്ച. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

പൊലീസ് കൃത്യമായി ഒന്നും പറഞ്ഞില്ല. ദേവസ്വം ബോർഡും സ്ഥിരീകരിച്ചില്ല. രാഷ്ട്രീയ നേതാക്കൾ ആവുന്നത്ര അന്വേഷിച്ചിട്ടും സ്ത്രീകൾ അയ്യപ്പനെ തൊഴുതെന്ന് വിശ്വസിക്കാനും തയ്യാറായില്ല. തന്ത്രിയും മറുത്തൊന്നും പറഞ്ഞില്ല. സംഘർഷഭരിതമായ ഒരു പകൽ.