ആവേശമായി അവസാന സെമി; ബിഗ് ക്യൂ ചാലഞ്ച്

ബിഗ് ക്യൂ ചാലഞ്ച് ഫൈനലിൽ 3 പേരാണ് മത്സരിക്കുന്നത്. ഇതിൽ രണ്ട് പേർ സെമി കടന്ന് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഫൈനലിൽ എത്താനായി നാല് പേരാണ് അവസാന സെമിയിൽ നേർക്കുനേർ വരുന്നത്.

സെന്‍റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ്  പാര്‍ടനറാകുന്ന ബിഗ് ക്യൂ ചാലഞ്ചില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. കൂടാതെ മതാപിതാക്കള്‍ക്കൊപ്പം  വിദേശയാത്രയും. രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. മുംബൈ ജിഎസ്ടി കമ്മിഷണറും രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എന്‍. രാഘവനാണ് ക്വിസ് മാസ്റ്റര്‍.