തലമുറകൾ കണ്ട 'ദേവാസുരം'; 25 വർഷത്തിനിപ്പുറം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയചരിതം. മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച പലരുടെയും ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാക്കിയ സിനിമ. ദേവാസുരകാലം ഇരുപത്തിയഞ്ചിന്റെ നിറവിലാണ്. ഐ.വി. ശശിയുടെ, മോഹൻലാലിന്റെ, രഞ്ജിത്തിന്റെ,പലരുടെയും സിനിമാജീവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രം. മലയാള സിനിമ എക്കാലവും ഓർമ്മിക്കുന്ന പാത്രസൃഷ്ടിയാണ്  മംഗലശ്ശേരി നീലകണ്ഠൻ.ദേവാസുരത്തിന്റെ  അണിയറിലും പിന്നണിയിലും പ്രവർത്തിച്ചവരിൽ പലരും യാത്ര പറഞ്ഞുവെങ്കിലും അവരുടെ ഓർമകളും സാന്നിധ്യവും തുടിക്കുന്ന സ്മാരകശിലയാണ് ദേവാസുരം. ജയവും തോൽവിയും എന്താണെന്ന് പ്രേക്ഷകനു മുന്നിൽ തുറന്നിട്ട് ദേവാസുരൻ അരങ്ങുതകർക്കുകയായിരുന്നു ചിത്രത്തിലൂടെ. 

ദേവാസുരത്തിന്റെ പിറവിക്കുപിന്നിൽ ഒരു ജീവിതമുണ്ട്.മുല്ലശ്ശേരി രാജു എന്ന കോഴിക്കോട്ടുകാരന്റെ ജീവിതത്തിൽനിന്നാണ് രഞ്ജിത്ത് ഈ കഥ കണ്ടെടുക്കുന്നത്. ജീവിതത്തിലെ ദേവാസുരനെ കുറിച്ച് രഞ്ജിത്ത് തന്നെ പറയുന്നു, ശേഷം ദേവാസുരകാലത്തിലേയ്ക്കും.