payyannur-peruma
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. പയ്യന്നൂർ എന്ന പേരിന്റെ ഉത്പത്തിയെ കുറിച്ച് പല വാദങ്ങളുണ്ട്. അതിനൊന്ന് സംഘരാജവായ പഴയന്റെ ഊരാണ് പയ്യന്നൂർ എന്നാണ്. കലയും സംസ്കാരവും ഇഴ ചേർന്നു കിടക്കുന്നൊരു പ്രദേശം. ചരിത്രത്തിൽ പയ്യന്നൂരിന് മാത്രമായി ഒരു സ്ഥാനമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മറ്റൊന്നാണ് പയ്യന്നൂർ പവിത്ര മോതിരം. ഇതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നു കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം. അമ്പതോളം ഇല്ലങ്ങളുള്ള കൈതപ്രം പൈതൃക ബ്രാഹ്മണ ഗ്രാമമാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം... ഇത്തരത്തിൽ പയ്യന്നൂരിന്റെ പെരുമ നീണ്ടുകിടക്കുന്നു.