മൂരാട് പാലം വലിക്കുന്നതാര്?

 കോഴിക്കോട് ദേശീയ പാത 66ൽ മൂരാട് വീതിയേറിയ പാലം പണിയുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് സി.കെ. നാണു എം.എൽ.എ. ദേശീയപാത വികസനത്തിന് കാത്തു നിൽക്കാതെ സംസ്ഥാന സർക്കാർ നേരിട്ട് പണികൾ തുടങ്ങാനാണ് തീരുമാനമെന്നും എം.എൽ എ മനോരമ ന്യൂസ് നാട്ടുകൂട്ടം ചർച്ചയിൽ പറഞ്ഞു. 

ദേശിയ പാത 66 - നെ കോഴിക്കോടിനും കണ്ണൂരിൽ ഇടയിൽ കുരുക്കിയിടുന്ന മൂരാട് പാലം പുതുക്കി പണിയാൻ പൂർണ പിന്തുണയാണ് ചർച്ചയിൽ പങ്കെടുത്ത നാട്ടുകാർ ഉറപ്പ് നൽകിയത്.സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ഈ മാസത്തോടെ പൂർത്തിയാക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സി.കെ. നാണു. എം എൽ. എ പറഞ്ഞു. 

സംസ്ഥാന സർക്കാർ പണം മുടക്കാൻ തയ്യാറായിട്ടും സാങ്കേതികത്വം പറഞ്ഞ് വഴി മുടക്കുന്ന ദേശിയ പാത അതോറിറ്റിയെ രൂക്ഷമായാണ് സ്ഥലം മുൻ എം.പി വിമർശിച്ചത്. പ്രശ്നത്തിന്റെ ഗൗരവം എൻ. എച്ച്.എ യെ ബോധ്യപെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയ പെട്ടതായി ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി കുറ്റപ്പെടുത്തി. പാലത്തിനായുള്ള എല്ല നീക്കൾക്കും സ്ഥലം എം.പിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചു.