യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടഷ് സന്ദര്‍ശനത്തിന് ശക്തമായ എതിര്‍പ്പുമായി ബ്രിട്ടിഷ് ജനത. ട്രംപിന്റെ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവച്ചവരുടെ എണ്ണം പത്തുലക്ഷത്തിനു മുകളിലായി. ട്രംപിനെ വിലക്കമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി
ഇസ്ലാം വിരുദ്ധനായ ഒതു നേതാവ് ബ്രിട്ടനില്‍ കാലുകുത്തരുതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ലണ്ടനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി അരങ്ങറേയത്. 'ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ച തെരേസാ മേയെക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു
ക്ഷണം റദ്ദാക്കണമെന്ന് ബ്രിട്ടിഷ് രാജ്ഞിയോട് അഭ്യര്‍ഥിക്കുന്ന പരാതി യു.കെ പാര്‍ലമെന്റ് വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത്. ഇതിനെ പിന്തുണച്ചവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. പരാതി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തേക്കും
കഴിഞ്ഞയാഴ്ച യു.എസ് സന്ദര്‍ശിനത്തിനിടെയാണ് തെരേസ മേയാണ് എലിസബത്ത് രാജ്ഞിയുടെ ക്ഷണക്കത്ത് ട്രംപിന് കൈമാറിയത്. വരുന്ന ജൂണിലാണ് ട്രംപ് ബ്രിട്ടന് സന്ദര്‍ശിക്കുന്നത്.