E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 10:06 PM IST

Facebook
Twitter
Google Plus
Youtube

More in World

ഇന്ത്യക്കു പിന്നാലെ ഓസ്‌ട്രേലിയയും നോട്ട് നിരോധനത്തിലേയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

australia-note
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളപ്പണത്തിനു കടിഞ്ഞാണിടാന്‍ ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ചുവടുപിടിച്ച് ഓസ്‌ട്രേലിയയും നോട്ടു നിരോധനത്തിലേയ്ക്ക്. നികുതിവെട്ടിപ്പുകാര്‍ക്ക് തടയിടാനായി ഓസ്‌ട്രേലിയയില്‍ 100 ഡോളറിന്റെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതിനു പുറമെ മധ്യപാദ ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം പരിഗണിക്കുന്നതിനായി പ്രത്യേക പ്രതിനിധികളെയും നിയമിക്കും. സാമ്പത്തിക സേവന ദാതാക്കളായ യുബിഎസ് ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഈ നടപടി സ്വീകരിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് യുബിഎസ് അഭിപ്രായപ്പെട്ടത്. 

നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഓസ്‌ട്രേലിയയുടെ റവന്യൂ- സാമ്പത്തിക കാര്യ മന്ത്രി കെല്ലി ഒ ഡ്വയര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം 100 ഡോളറിന്റെ 300 മില്ല്യന്‍ നോട്ടുകളാണ് നിലവില്‍ ഓസ്‌ട്രേലിയന്‍ വിപണിയിലുള്ളത്. രാജ്യത്ത് പ്രചാരത്തിലുള്ളതില്‍ 92 ശതമാനം നോട്ടുകളും 50 ഡോളറിന്റെയും 100 ഡോളറിന്റെതാണ്.

നവംബര്‍ ആദ്യവാരം ഇന്ത്യയില്‍ നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെനസ്വലയും 100 ബോളിവര്‍ നോട്ടുകള്‍ നിരോധിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. നോട്ടുകള്‍ മാറ്റി നല്‍കുവാന്‍ നാലു ദിവസത്തെ സമയമാണ് വെനസ്വല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന്റെ ഫലമായി കറന്‍സി ക്ഷാമവും കലാപങ്ങളും ഉടലെടുത്തതോടെ കറന്‍സി നിരോധനം അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടിവയ്ക്കാന്‍ വെനസ്വല സര്‍ക്കാര്‍ നിര്‍ബന്ധിതരായി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :