ഭാര്യയെ കൊന്ന് 224 കഷ്​ണങ്ങളാക്കി; ഒടുവില്‍ കുറ്റസമ്മതം; യുവാവിന്‍റെ ശിക്ഷ വിധി നാളെ

Image / Hindustan Times

ഭാര്യയെ കൊന്ന് 224 കഷ്ണങ്ങളാക്കി നദിയില്‍ എറിഞ്ഞ കേസില്‍ കുറ്റം സമ്മതിച്ച് പ്രതി. യുകെയിലെ ലിങ്കണ്‍ഷെയറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 26 കാരിയായ ഹോളി ബ്രാംലിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്തിയത് ഭര്‍ത്താവായ നിക്കോളാസ് മെറ്റ്സണാണ്. 224 കഷണങ്ങളാക്കി മുറിച്ച മൃതദേഹം പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് ബാസിങ്ഹാമിലെ വിതം നദിയിലെറിയുകയായിരുന്നു ഇയാള്‍. കൊലപാതകം നടത്തിയത് താനാണെന്ന് പൊലീസിനോട് നിക്കോളാസ് സമ്മതിച്ചു. എന്നാല്‍, കുറ്റം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കേസില്‍ യുവാവിന്റെ ശിക്ഷ നാളെ വിധിക്കും.

2023 മാര്‍ച്ച് 26നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് ഹോളി ബ്രാംലി കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. മൃതദേഹം നദിയില്‍ ഒഴുക്കാന്‍ സഹായിച്ച സൃഹൃത്തായ ജോഷ്വ ഹാന്‍കോക്ക് നിക്കോളാസിനെ സഹായിച്ചിരുന്നു. ഇയാളും പൊലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒരാഴ്ചയോളം നിക്കോളാസ് മൃതദേഹം ഒളിപ്പിച്ചുവച്ചെന്നും അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ തനിക്ക് പണം നല്‍കിയതായും ലിങ്കണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണക്കിടെ ജോഷ്വ ഹാന്‍കോക് വെളിപ്പെടുത്തി.

2021ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഭാര്യക്കുനേരെ നടന്ന അതിക്രമ കേസില്‍ മുമ്പ് മൂന്ന് തവണ നിക്കോളാസ് ശിക്ഷിക്കപ്പെട്ടിരുന്നു. ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. പ്രതിക്ക് അക്രമ സ്വഭാവമുള്ളതായും മൃഗങ്ങളെയടക്കം കൊന്ന് ആനന്ദം കണ്ടെത്താറുമുണ്ടെന്നും വിചാരണക്കിടെ കൊല്ലപ്പെട്ട ബ്രാംലിയുടെ അമ്മയും സഹോദരിയും പറഞ്ഞു.

The accused confessed to the crime of killing his wife