ഭൂചലനത്തില്‍ വിറച്ച് തയ്​വാന്‍; 7 മരണം; 711 പേര്‍ക്ക് പരുക്ക്

taiwan-earthquake
SHARE

25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനത്തില്‍ വിറച്ച് തയ്‌വാന്‍. ഏഴുപേര്‍ മരിച്ചു. 711 പേര്‍ക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നൂറിലധികം തുടര്‍ചലനങ്ങളും ഉണ്ടായി. തായ്പെയ്ക്ക് സമീപമുള്ള ഹുവാലിയന്‍ നഗരത്തിന് 18 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും തായ്വാനിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

7.4 magnitude deadly earthquake hits Taiwan

MORE IN WORLD
SHOW MORE