മനുഷ്യത്വമില്ലാത്ത ക്രൂരത; പാക്കിസ്ഥാനിൽ നൂറുകണക്കിന് ആമകൾ വൈദ്യുതാഘാതമേറ്റ് ചത്തു

Turtle
SHARE

ജൈവസമ്പത്ത് നിറഞ്ഞ പാക്കിസ്ഥാനിലെ ചെനാബ് നദിക്കരയിൽ നൂറുകണക്കിന് ആമകൾ  വൈദ്യുതാഘാതമേറ്റ് ചത്തനിലയിൽ. കരയോട് ചേർന്ന പ്രദേശങ്ങളിലാണ് ആമകളുടെ ശരീരങ്ങൾ അടിഞ്ഞുകൂടിയത്. പ്രാദേശികഭരണകൂടങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ആമകളെ ഇത്ര ക്രൂരമായി കൊന്നൊടുക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല.

ചെനാബ് നദിയിലെ ജൈവവൈവിധ്യം നിയന്ത്രിച്ചു നിർത്തുന്നതിൽ അവിടുത്തെ ആമകൾക്ക് വലിയ പങ്കുണ്ട്.അതുകൊണ്ടുതന്നെ ഇതിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്ന് നാട്ടുകാർ ഡപ്യൂട്ടി കമ്മിഷണറോടും മുഖ്യമന്ത്രിയമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യമുയർത്തിയിട്ടുണ്ട്. നദിയുടെ പ്രത്യേകതയും അത് പാരിസ്ഥിതിക സന്തുലനത്തിൽ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിഞ്ഞ് ഇവിടുത്തെ ജീവജാലങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും അവ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം. പരിസ്ഥിതി പ്രവർത്തകരും മൃഗസംഘടനകളും സംഭവത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

MORE IN WORLD
SHOW MORE