ഡെലിവറി ബോയിക്ക് നിറത്തിന്‍റെ പേരില്‍ അധിക്ഷേപം; രോഷം പുകയുന്നു

racial-abuse-piza-boy
SHARE

കാനഡയില്‍ പിസ ഡെലിവറി ഏജന്‍റിന് നേരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ സമൂഹമാധ്യമങ്ങളില്‍ രോഷം പുകയുന്നു. ഒരു കനേഡിയന്‍ ഉപഭോക്താവ് പിസ്സ ഡെലിവറി ഏജന്‍റിനെ നിറത്തിന്‍റെ പേരില്‍ ക്രൂരമായി വംശീയ അധിക്ഷേപം നടത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പണം അടയ്ക്കുന്ന രീതിയെ കുറിച്ച് പിസയുമായെത്തിയ യുവാവും ഉപഭോക്താവും തമ്മിലുണ്ടായ തര്‍ക്കം ക്രൂരമായ വംശീയ അധിക്ഷേപത്തില്‍ കലാശിക്കുകയായിരുന്നു. ഉപഭോക്താവ് തന്നെയാണ് വിഡിയോ പകര്‍ത്തുന്നതും. ഇയാളുടെ മുഖം വിഡിയോയിലില്ല, എങ്കിലും സംസാരിക്കുന്നതും അധിക്ഷേപിക്കുന്നതും വ്യക്തമായി കേള്‍ക്കാം. വിഡിയോയുടെ ആദ്യം മുതല്‍ അവസാനം വരെ നിറത്തിന്‍റെ പേരിലാണ് ഉപഭോക്താവ് യുവാവിനെ വിളിക്കുന്നത് പോലും.

അധിക്ഷേപങ്ങള്‍ക്കിടയിലും യുവാവ് ശാന്തനായും സ്വയം നിയന്ത്രിച്ചും നില്‍ക്കുന്നത് കാണാം. അപ്പോഴും ഉപഭോക്താവ് യുവാവിനെ വെല്ലുവിളിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ യുവാവ് തന്‍റെ ജോലിസ്ഥലത്ത് വിളിച്ച് ഉപഭോക്താവ് തന്നെ അപമാനിക്കുന്നുവെന്ന് പരാതിപ്പെടുന്നുണ്ട്. അപ്പോഴും വിഡിയോ ഉപഭോക്താവ് യുവാവിനെ കളിയാക്കുകയും അപമാനിക്കുകയും തുടര്‍ന്നുകൊണ്ടിരുന്നു.

ജോലിസ്ഥലത്ത് നിന്ന് ഭക്ഷണം തിരികെ കൊണ്ടുവരാന്‍ പറഞ്ഞതിന് പിന്നാലെ യുവാവ് ഭക്ഷണം ഉപഭോക്താവിന്‍റെ കയ്യില്‍ നിന്ന് തിരികെ വാങ്ങാന്‍ ശ്രമിക്കുമ്പോളും കടുത്ത വെല്ലുവിളിയും ഭീഷണിയുമാണ് ഉപഭോക്താവ് ഉയര്‍ത്തുന്നത്. ഒടുവിൽ ഭക്ഷണം അവിടെ തന്നെ ഉപേക്ഷിച്ച് യുവാവ് മടങ്ങുമ്പോള്‍ ‘ഫ്രീ ഫുഡ്’ എന്ന് ഉപഭോക്താവ് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

വിഡിയോയില്‍ രോഷം പ്രകടിപ്പിച്ച് ഒരുപാട് പേരാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഉപഭോക്താവിന്‍റെ പെരുമാറ്റം വെറുപ്പുളവാക്കുന്നതും മനുഷ്യത്വ രഹിതവുമാണെന്ന് കാഴ്ചക്കാര്‍ കുറിച്ചു. എല്ലായിപ്പോഴും സ്വയം നിയന്ത്രിച്ച്  തന്‍റെ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന യുവാവിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സോഷ്യല്‍ മീഡിയ. 

Pizza delivery guy in Canada was subjected to racist abuse by a customer

MORE IN WORLD
SHOW MORE