പാക്കിസ്ഥാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

പാക്കിസ്ഥാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു. പുലര്‍ച്ച 2.57 നാണ് ഭൂചലനം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

കഴിഞ്ഞ മാസവും പാക്കിസ്ഥാനിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയിൽ പാക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തിയിരുന്നു. 

പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പിന്‍റെ (പിഎംഡി) കണക്കനുസരിച്ച് ജനുവരിയിൽ മാത്രം, റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക്കിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, പരിസര പ്രദേശങ്ങളിലും ഖൈബർ പഖ്തൂൺഖ്വയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.